മഹാകുംഭ മേളയിലെ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി ‘ഡിജിറ്റൽ സ്നാൻ’ പദ്ധതി. പ്രയാഗ്രാജ് സ്വദേശിയായ യുവാവാണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ......
തിരുവനന്തപുരം: പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പള വർധനവിനെ ന്യായീകരിച്ച് ധനമന്ത്രി രംഗത്ത്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയിൽ നിയമപരമായി ശമ്പളം കൊടുക്കണമെന്നായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതികരണം. ......
അഹമ്മദാബാദ്: കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. ആദ്യാവസാനം സസ്പെൻസ് നിറഞ്ഞാടിയ സെമിഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചത്. ......
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു.......
കോട്ടയം: സഹോദരിയെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവിയർ (27) ആണ് അറസ്റ്റിലായത്.......
കൊച്ചി: മാനുഷിക വിഭവശേഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളം ഇൻവെസ്റ്റ്മെൻ്റ് ഹബ്ബ് എന്ന സ്ഥാനത്തേക്ക് കുതിച്ചു ചാട്ടം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലുലു ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: അവയവമാറ്റ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉപയുക്തമാകുന്ന അതി നൂതനങ്ങളായ സാങ്കേതിക വിദ്യകളെ കോർത്തിണക്കി പുളിക്കൽ മെഡിക്കൽ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള അഡ്വാൻസ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ആന്റ് മോളിക്കുലാർ സയൻസ് (ആക്റ്റിമോസ്), ഈ മേഖലയിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാലയൊരുക്കുന്നു. പ്രശസ്ത കാർഡിയോതൊറാസിക് സർജൻ .ഡോ.വി.വി ബാക്ഷി ഉദ്ഘാടകനാകുന്ന ശില്പശാലയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഇരുന്നൂറ്റിഅമ്പതോളം വിദഗ്ധർ ഒത്തുകൂടുന്നു.
അവയവം മാറ്റ പ്രക്രിയയിൽ വേണ്ടിവരുന്ന സൂക്ഷ്മവും സങ്കീർണവുമായ ടെസ്റ്റുകൾ കൃത്യതയോടെ അതിവേഗത്തിൽ ലഭ്യമാകുമ്പോൾ അത് അവയവമാറ്റം കാത്തിരിക്കുന്ന അനേകം രോഗികൾക്ക് ആശ്വാസമാകും. ......
ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിലേക്കെത്തുന്നു. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
കൊച്ചി: കേരളത്തിൽ റോഡ് വികസനമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൂന്ന് ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ വസ്ത്ര വിപണന ബ്രാന്‍ഡായ ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത്തേയും കൊച്ചിയിലെ രണ്ടാമത്തെയും ഷോറൂം പാലാരിവട്ടം ബൈപാസില്‍ ഫെബ്രുവരി 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പാരമ്പര്യത്തിന്റെയും ഉപഭോക്തൃ വിശ്വാസത്തിന്റെയും 77 വര്‍ഷങ്ങള്‍ പിന്നിട്ടാണ് പ്രതിബദ്ധതയുടെ പുതിയ ഘട്ടത്തില്‍ ജയലക്ഷ്മി പ്രവേശിക്കുന്നത്. വിവാഹ വസ്ത്രങ്ങളും ഉത്സവകാല വസ്ത്രങ്ങളും ലഭ്യമായ വിപുലമായ ഷോറൂമില്‍ കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും മനോഹാരിതയും മികവുറ്റ ശില്പനൈപുണ്യവും ഒന്നിച്ചു ചേരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ നെയ്ത്ത് കലയുടെ മനോഹാരിത സംഗമിക്കുന്ന പുതിയ ഷോറൂമില്‍ പരമ്പരാഗതവും ആധുനികവുമായ വസ്ത്രവൈവിധ്യത്തിന്റെ അത്യുജ്ജ്വല ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ......